Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Limit Raised

യു​പി​ഐ ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം: പ​രി​ധി 10000 രൂ​പ​യാ​ക്കി

പ​​​​ര​​​​വൂ​​​​ര്‍: യു​​​​പി​​​​ഐ വ​​​​ഴി​​​​യു​​​​ള്ള ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍​ക്കും വൗ​​​​ച്ച​​​​റു​​​​ക​​​​ള്‍​ക്കും പു​​​​തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി നാ​​​​ഷ​​​​ണ​​​​ല്‍ പേ​​​​മെ​​​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ന്‍​പി​​​​സി​​​​ഐ).

ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ മ​​​​റ്റ് വാ​​​​ല​​​​റ്റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വേ​​​​ര്‍​തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​യി എം​​​​സി​​​​സി-7016 എ​​​​ന്ന പു​​​​തി​​​​യ മ​​​​ര്‍​ച്ച​​​​ന്‍റ് കാ​​​​റ്റ​​​​ഗ​​​​റി കോ​​​​ഡ് നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി. ഈ​​​മാ​​​സം 31 മു​​​​ത​​​​ല്‍ പു​​​​തി​​​​യ നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രും.

യു​​​​പി​​​​ഐ വ​​​​ഴി വാ​​​​ങ്ങു​​​​ന്ന ഓ​​​​രോ ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡി​​​​നും പ​​​​ര​​​​മാ​​​​വ​​​​ധി 10000 രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കും പ​​​​രി​​​​ധി.

ഒ​​​​രു ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന് ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍​ക്കാ​​​​യി ഒ​​​​രു മാ​​​​സം ചെ​​​​ല​​​​വാ​​​​ക്കാ​​​​വു​​​​ന്ന ആ​​​​കെ തു​​​​ക 25,000 രൂ​​​​പ​​​​യാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റ്റ് ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡു​​​​ക​​​​ള്‍ ഒ​​​​രൊ​​​​റ്റ ഇ​​​​ട​​​​പാ​​​​ടാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ഇ​​​​വ പ്ര​​​​ത്യേ​​​​ക പേ​​​​മെ​​​​ന്‍റാ​​​​യി​​​ത്ത​​​​ന്നെ ന​​​​ട​​​​ത്ത​​​​ണം.

ഗി​​​​ഫ്റ്റ് കാ​​​​ര്‍​ഡ് കൊ​​​​മേ​​​​ഴ്സ് കൃ​​​​ത്യ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ത​​​​ട​​​​യാ​​​​നു​​​​മാ​​​​ണ് ഈ ​​​​നീ​​​​ക്കം. ഈ​​​മാ​​​സം 31ന​​​​കം പു​​​​തി​​​​യ കോ​​​​ഡി​​​​ലേ​​​​ക്കു മാ​​​​റാ​​​​ത്ത വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കും ബാ​​​​ങ്കു​​​​ക​​​​ള്‍​ക്കു​​​​മെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് എ​​​​ന്‍​പി​​​​സി​​​​ഐ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി.

Latest News

Corehub Up